അടൂർ: പ്രമാടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റവന്യു ജില്ലാതല തായ്ക്വാണ്ടാ ചാമ്പ്യൻഷിപ്പിൽ അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർഥികൾ മികച്ച നേട്ടം കൈവരിച്ചു. 11 സ്വർണ മെഡലുകളും ആറ് വെള്ളി മെഡലുകളുമാണ് വിദ്യാർഥികൾ സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ സ്കൂൾ മാനേജർ ഫാ. ക്ലിൻ പരുക്കൂർ, പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസ് എന്നിവർ അഭിനന്ദിച്ചു.